vld-1-

വെള്ളറട: ആര്യങ്കോട് പൊലീസ് നടത്തിയ റെയ്ഡിൽ വ്യാജചാരായ നിർമ്മാണം നടത്തിയ രണ്ടുപേരെ ചാരായവും വാറ്റ് ഉപകരണങ്ങളുമായി പിടികൂടി. നെയ്യാറ്റിൻകര ഡി.വൈ.എസ്.പിക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആര്യങ്കോട് സി.ഐ പ്രദീപ് കുമാർ, എസ്.ഐ സജി ജി.എസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പുല്ലച്ചക്കോണം കാവുവിള വീട്ടിൽ സജി (38) ഇയാളുടെ സഹായി ഹസീന (37) എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.