കടയ്ക്കാവൂർ: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചകളൊന്നും ഉണ്ടാകരുതെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. അർഹർക്ക് മരുന്നും ഭക്ഷണവും എത്തിക്കണം. അന്യസംസ്ഥാന തൊഴിലാളികളെ മറന്നുപോകരുത്. പഞ്ചായത്തിൽ ചേർന്ന രണ്ടാംഘട്ട അവലോകന യോഗത്തിലാണ് ഡെപ്യൂട്ടി സ്‌പീക്കറുടെ നിർദ്ദേശം. അടിസ്ഥാന സൗകര്യത്തിനും ഉപകരണങ്ങൾക്കും പണം അനുവദിക്കും. ജനതാഹോട്ടൽ ആരംഭിക്കാനുള്ള നടപടികളും സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ. വിലാസിനി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമാം ബീഗം, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുഭാഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. തൃദീപ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാകുമാരി, മെഡിക്കൽ ഓഫീസർ ഡോ. ഭാഗ്യലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി ഒ.എസ്. സ്റ്റാർലി, കുടുംബശ്രീ ചെയർപേഴ്സൺ വത്സല എന്നിവർ പങ്കെടുത്തു.