authority
കേരളാ വാട്ടര്‍ അതോറിട്ടി സ്റ്റാഫ് അസോസിയേഷന്‍ ഐ.എൻ.ടി.യു.സി രക്തദാനം നടത്തി.

തിരുവനന്തപുരം: കേരളാ വാട്ടര്‍ അതോറിട്ടി സ്റ്റാഫ് അസോസിയേഷന്‍ ഐ.എൻ.ടി.യു.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ സംഘടനയായ കെ.ഡബ്ല്യു.എ.എസ്.എ പ്രവര്‍ത്തകര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രക്തദാനം നടത്തി. കൊവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിലെ രക്തബാങ്കുകളിൽ‍ രക്തദാനത്തിന് ദാതാക്കള്‍ എത്താത്തതിനാല്‍ രക്തശേഖരണത്തിൽ‍ വലിയ കുറവ് വന്ന പശ്ചാത്തലത്തിലാണ് കെ.ഡബ്ലു.എ.എസ്.എ-ഐ.എൻ.ടി.യു.സി രക്തദാനം നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും രക്തദാനം നടത്തും. ജില്ലയിലെ ആരോഗ്യ, മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും മാസ്കുകള്‍ നല്‍കുന്ന കര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് മാസ്കുകളും കൈമാറി. ഐ.എൻ.ടി.യു.സി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി. ആര്‍. പ്രതാപന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കര്‍മ്മസേന രൂപീകരിച്ച് വിവിധ പ്രദേശങ്ങളില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങൾ നടത്തിവരുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്.

സംസ്ഥാന ട്രഷറര്‍ പി. ബിജു , വിനോദ് , സി. റിജിത് , ജോയല്‍സിംഗ് , ജോണിജോസ്, അരുണ്‍ ചന്ദ്രന്‍ , ശ്യാംരാജ്, ജോയി, ജോസ്.ജി.എൽ , ഷാജി , ഹരീഷ്, ഷമീര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങൾക്ക് നേത്യത്വം നല്‍കി.