കിളിമാനൂർ:നഗരൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ നഗരൂരിന് ചുറ്റുമുള്ള 6 വാർഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട വയോജനങ്ങൾക്കും ഗുരുതര രോഗം ബാധിച്ചവർക്കും സുമനസുകളുടെ സഹായത്തോടെ പോഷകാഹാര കിറ്റ് വിതരണം ചെയ്തു.നഗരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ഇബ്രാഹിംകൂട്ടി ഉദ്ഘാടനം ചെയ്തു.ആർ.ഗിരീഷ് ബാബു,ദർശനാവട്ടം പ്രതീപ്,ജലാൽ,സി.കൃഷ്ണകുമാർ,ആവണി അനിൽ,വി.സുനിൽ,ചിറയിൽ ദിലീപ് എന്നിവർ പങ്കെടുത്തു.