തിരുവനന്തപുരം:ലോക്ക് ഡൗൺ മുതലെടുത്ത് നടത്തുന്ന പഴകിയതും മായം കലർന്നതുമായ മത്സ്യത്തിന്റെ വില്പന തടയാനും

ഭക്ഷ്യയോഗ്യമായ മത്സ്യത്തിന്റെ വില്പന ഉറപ്പാക്കാനും ഇറക്കുന്ന ഓർഡിനൻസിന്റെ കരട് രൂപം നാളെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.

നടപടി ക്രമം പൂർത്തിയാകത്തതുകൊണ്ട് ഇന്നലെ മാറ്റിവയ്ക്കുകയായിരുന്നു. ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ കരടിന് ഇന്നലെ നിയമവകുപ്പ് അംഗീകാരം നൽകി.

#പ്രധാന നടപടി

മത്സ്യമാനേജ്മെന്റ്, വിപണനം, ഹാർബർ നിരീക്ഷണം, തർക്കപരിഹാരം തുടങ്ങിയവയ്ക്കായി തദ്ദേശഭരണസ്ഥാപനങ്ങളിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ രൂപീകരിക്കും.

# മായം കലർന്നതും ഉപയോഗയോഗ്യമല്ലാത്തതുമായ മീൻ പിടികൂടി നശിപ്പിക്കുന്നതിനും മത്സ്യബന്ധന യാനങ്ങൾ, വലനിർമ്മാണ കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനും വ്യവസ്ഥകൾ.