തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ രണ്ട് കോടി രൂപ സംഭാവന നൽകി. പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലൻ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. കോർപ്പറേഷൻ ചെയർമാൻ ടി.കെ സുരേഷ്, മാനേജിംഗ് ഡയറക്ടർ കെ.ടി ബാലഭാസ്കർ എന്നിവരും പങ്കെടുത്തു.