ന്യൂഡൽഹി: കൊവിഡ് 19 വ്യാപനത്തിനിടെ ഡൽഹിയിൽ വീണ്ടും നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി. ഇന്നലെയും ദില്ലിയിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടിരുന്നു.10 സെക്കന്റ് നേരമാണ് ഇന്നലെ പ്രകമ്പനം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ദില്ലിയില്‍ ഭൂചലനമുണ്ടായത്. ദില്ലി എൻസിആർ മുഴുവൻ ഭൂമി കുലുക്കം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂമി കുലുക്കത്തിന്റെ പ്രഭവകേന്ദ്രം ദില്ലിയിലെ സോണിയ വിഹാര്‍ ആണെന്നാണ് റിപ്പോര്‍ട്ട്.