തിരുവനന്തപുരം: റവന്യൂ വകുപ്പിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ എം- കേരളം എന്ന സർക്കാരിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇനി ലഭ്യമാകും.
വില്ലേജ്- താലൂക്ക് ഓഫീസുകളിൽ നിന്നു ലഭിക്കുന്ന 24 സർട്ടിഫിക്കറ്റ് സേവനങ്ങളും ഫീസ് അട
യ്ക്കാനുള്ള സേവനവും ഇതിൽ ലഭ്യമാകും. കൊവിഡ് ലോക്ക് ഡൗണിന് ശേഷം വില്ലേജ് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലുമുള്ള തിരക്ക് കുറയ്ക്കാനാണ് പുതിയ സംവിധാനം.
റവന്യൂ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ആദ്യം എംകേരളം മൊബൈൽ ആപ് ഫോണിൽ ഡൗൺലോഡ് ചെയ്യണം. ഗൂഗിൾ പ്ലേ സ്റ്റോർ, ഐ.ഒ.എസ്, ആപ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും എം കേരളം മൊബൈൽ ആപ്
ഡൗൺലോഡ് ചെയ്യാം. തുടർന്ന് യൂസർ ഐ.ഡി, പാസ്‌വേഡ് എന്നിവ നല്കി ആപ് ഇൻസ്റ്റാൾ ചെയ്യാം.
സർവീസ്, ഡിപ്പാർട്ട്‌മെന്റ് എന്നീ ടാബുകളിൽ നിന്ന് സർട്ടിഫിക്കറ്റ് തിരഞ്ഞെടുക്കാം. ആവശ്യമായ
വിവരങ്ങൾ ചേർത്ത് അപേക്ഷ സമർപ്പിക്കാം. നിർദ്ദിഷ്ട ഫീസ് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, യു.പി.ഐ, ഭാരത് ക്യൂആർ എന്നീ ഇ- പേയ്‌മെന്റ് മോഡുകളിൽ ഒടുക്കാം. സാക്ഷ്യപത്രങ്ങൾ അധികൃതർ അംഗീകരിക്കുന്ന മുറയ്ക്ക് ലോഗിനിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 919633015180.