മുടപുരം:കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന കമ്മ്യൂണിറ്റി കിച്ചണിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മിറ്റിയുടെ സംഭാവനയായി ഉച്ചഭക്ഷണം വിതരണം ചെയ്തു.ഡി.സി.സി.മെമ്പർ വി.ബാബുവും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.കെ.ഉദയഭാനുവും ചേർന്നാണ് ഭക്ഷണത്തിന്റെ വിതരണോദ്‌ഘാടനം നിർവഹിച്ചത്.ഗ്രാമ പഞ്ചായത്ത് മെമ്പർ എ.അൻസാർ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷാജഹാൻ,സൈനാബീവി,സുജ,മിനി,രേഖ,വിവിധ കോൺഗ്രസ് നേതാക്കളായ നൗഷാദ്,റഹിം,ഷമീർ,പനയത്തറ ഷെരീഫ്, ഷൈലജ സത്യദേവൻ തുടങ്ങിയവർ പങ്കെടുത്തു.