തിരുവനന്തപുരം: കൊവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് തായ്ലൻഡിൽ കുടുങ്ങിയ മലയാളി നീന്തൽതാരം സജൻ പ്രകാശുമായി കായിക മന്ത്രി ഇ.പി. ജയരാജൻ വാട്സ്ആപ്പ് വീഡിയോ കോളിലൂടെ സംസാരിച്ചു. ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യം സംരക്ഷിക്കണമെന്നും മന്ത്രി സജനോട് നിർദ്ദേശിച്ചു. കേരളത്തിന്റെ അഭിമാന താരമായ സജന് അടുത്ത ഒളിമ്പിക്സിന് യോഗ്യത നേടാൻ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു. മന്ത്രി വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചതിൽ സന്തോഷമുണ്ടെന്ന് സജൻ പ്രതികരിച്ചു.