വർക്കല: ലോക്ഡൗണിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാതെ അമിതവില ഈടാക്കിയ കടകൾക്കെതിരെ നടപടിയെടുത്തു. വർക്കല താലൂക്ക് സപ്ലൈ ഓഫീസർ എ.രാജീവിന്റെയും തഹസിൽദാർ ടി.വിനോദ് രാജിന്റെയും നേതൃത്വത്തിൽ പുത്തൻചന്ത, അകത്തുമുറി, വിളമ്പ്ഭാഗം, പാലച്ചിറ, നരിക്കല്ല്മുക്ക് എന്നിവിടങ്ങളിലായിരുന്നു പരിശോധന. കൈലാസം സ്റ്റോഴ്സ്, പാലച്ചിറ പുലിയത്ത് സൂപ്പർമാർക്കറ്റ്, ഗ്രീൻമാർട്ട്, അയന്തി മദീന ഫ്രൂട്ട്സ് ആന്റ് വെജിറ്റബിൾസ്, അച്ചുസ്റ്റോഴ്സ്, ശ്രീവിനായക സ്റ്റോഴ്സ്,ധന്യ സ്റ്റോഴ്സ്, ആർ.എസ് സ്റ്റോഴ്സ്, എ.എസ്.സ്റ്റോഴ്സ് എന്നീ കടകൾക്കെതിരെയാണ് നടപടി. അസി.താലൂക്ക് സപ്ലൈ ഓഫീസർ എം.റഹുമത്തുളള, റേഷനിംഗ് ഇൻസ്പെക്ടർമാരായ പി.ഷാജി, വി.എസ്.സുജ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.