നെയ്യാറ്റിൻകര: കഴിക്കുന്നതിനിടെ ഒന്നരവയസുകാരിയുടെ മൂക്കിൽ കുടുങ്ങിയ നിലക്കട പുറത്തെടുത്ത് ഡോക്ടർമാർ. കാട്ടാക്കട ആമച്ചൽ പ്ലാവൂർ തിരുവോണം വീട്ടിൽ അനൂബ് കുമാറിന്റെയും ഐശ്വര്യയുടെയും മകൾ അന്വയയുടെ മൂക്കിലാണ് ഇന്നലെ ഉച്ചയോടെ നിലക്കടല കുടുങ്ങിയത്. ശ്വാസം മുട്ടിയ കുട്ടിയെ ഉടൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊവിഡ് പരിചരണം നൽകുന്ന ആശുപത്രിയിൽ ഏറെ തിരക്ക് ഉണ്ടായിട്ടും ക്യാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രാധികയുടെയും ഡോ. ഗോകുലിന്റെയും നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്താതെ നിലക്കടല പുറത്തെടുക്കുകയായിരുന്നു. അന്വയയ്ക്ക് രക്ഷകരായ ഡോക്ടർമാർക്ക് നവ മാദ്ധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം തുടരുകയാണ്. മലയിൻകീഴ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനാണ് പിതാവ് അനൂബ് കുമാർ.