പാറശാല:കുളത്തൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിനു വേണ്ടി കോൺഗ്രസ് കുളത്തൂർ മണ്ഡലം കമ്മിറ്റി സമാഹരിച്ച രണ്ട് ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ മണ്ഡലം പ്രസിഡന്റ് വി.ഭുവനചന്ദ്രൻ നായർ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രന് കൈമാറി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡൺസ്റ്റൺ സി.ബാബു ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സന്തോഷ് കുമാർ, പഞ്ചായത്ത് അംഗം ജി.സുധാർജ്ജുനൻ,സന്തോഷ് രാജ്,വി.കെ.പുഷ്പാസനൻ നായർ,ഷിബു എന്നിവർ പങ്കെടുത്തു