fish

തിരുവനന്തപുരം: കേരളീയർ ഒരു ദിവസം ഉപയോഗിക്കുന്ന മത്സ്യം എട്ടു ലക്ഷം ടൺ .മത്സ്യ വകുപ്പിന്റെ കണക്കാണിത്. പരമാവധി മീൻ ലഭ്യത ആറു ലക്ഷം ടൺ . അതിൽ പകുതിയോളം കയറ്റി അയക്കും. മാ‌ർക്കറ്റുകളിലെത്തുന്നത് മൂന്നു ലക്ഷം ടൺ. ബാക്കി അ‌ഞ്ച് ലക്ഷം ടൺ മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് . അതിൽ നാലിലൊന്നും ഉപയോഗയോഗ്യമല്ലാത്തതും.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മീൻ കയറ്റുമതി നിലച്ചു. മീൻ പിടിത്തം നാലിലൊന്നായി കുറഞ്ഞു. ഈ അവസരം മുതലാക്കിയാണ് അയൽ സംസ്ഥാനങ്ങളിലെ കച്ചവടക്കാരും ഇവിടത്തെ ഇടനിലക്കാരും ചേർന്ന് പഴകിയതും ചീഞ്ഞതുമായ വിഷ മത്സ്യം വൻതോതിൽ എത്തിച്ചത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കഴിഞ്ഞ എട്ടു ദിവസത്തിനിടെ പിടിച്ചെടുത്ത് നശിപ്പിച്ചത് 100 ടൺ മത്സ്യം. മലയാളികൾക്കേറെ ഇഷ്ടമായ ചൂര മീനിൽ പകുതിയിലേറെയും എത്തുന്നത് തമിഴ്നാട്ടിലും ആന്ധ്രയിലും നിന്നാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയപ്പോഴൊക്കെ വിഷ മത്സ്യം വലിയതോതിൽ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം പരിശോധനകൾ അധികകാലം നീളില്ലെന്നത് ചരിത്രം.

വിഷ മത്സ്യം

 പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ ഫ്രീസറിൽ മൂന്നു മാസം വരെ സൂക്ഷിക്കും. ഉടൻ കച്ചവടം ചെയ്യാതെ മാറ്റി വയ്ക്കുമ്പോൾ നാറിത്തുടങ്ങും

 ഫോർമാലിൻ ലായനിയിൽ മുക്കി വച്ചാൽ മീനിന്റെ തിളക്കം നഷ്ടപ്പെടില്ല.

നെയ്മീൻ ഉൾപ്പെടെയുള്ള വലിയ മീനിന്റെ ചെകിള ഉയർത്തി ഫോർമാലിൻ കുത്തിവയ്ക്കും

തൊട്ടാലറിയാം

മീനിലെ കൊഴുപ്പിലാണ് ആദ്യം ബാക്ടീരിയ എത്തുന്നത്. രണ്ടാം ഘട്ടമായി പ്രോട്ടീനിലേക്കും. മീനിൽ തൊടുമ്പോഴേ വിരൽ താഴ്ന്നു പോകുന്നത് അപ്പോഴാണ് .