തിരുവനന്തപുരം:വാട്ടർ അതോറിട്ടിയുടെ കുപ്പിവെള്ള വിതരണം ബഹുരാഷ്ട്ര ജലകച്ചവടക്കാരായ കൊക്കകോളയുടെ കിൻലെയെയും കുപ്പിവെള്ള പ്ലാന്റ് കിഡ്ക്കിനെയും ഏൽപ്പിക്കാനുള്ള അതോറിട്ടി എം.ഡിയുടെ തീരുമാനത്തിൽ ആൾ കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) പ്രതിഷേധിച്ചു. എം.ഡിയുടെ തീരുമാനം സർക്കാർ ഇടപെട്ട് തിരുത്തണമെന്ന് യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.എം.ജോർജും ജനറൽ സെക്രട്ടറി കെ.എം.അനീഷ് പ്രദീപും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.