തിരുവനന്തപുരം:കൊവിഡ് 19 രോഗലക്ഷണങ്ങളെ തു‌ടർന്ന് ഇന്നലെ പുതുതായി 63 പേരെ നിരീക്ഷണത്തിലാക്കി. ജില്ലയിലെ ആശുപത്രികളിൽ രോഗ ലക്ഷണങ്ങളുമായി 16 പേരെ പ്രവേശിപ്പിച്ചു. 22 പേരെ ഡിസ്ചാർജ് ചെയ്തു. 395 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. മെഡിക്കൽ കോളേജ് 59, ജനറൽ ആശുപത്രി 7, നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 1, നെടുമങ്ങാട് ജില്ലാ ആശുപത്രി 3, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി 2, എസ്.എ.ടി ആശുപത്രി 6, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം 6, വിവിധ സ്വകാര്യ ആശുപത്രികളിൽ 20 പേരും ഉൾപ്പെടെ 104 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ കൊവിഡ് പോസിറ്റീവായ രണ്ട് പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്നലെ 53 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ലഭിച്ച 102 പരിശോധനാഫലങ്ങളും നെഗറ്റീവാണ്. ഇനി 193 ഫലം ലഭിക്കാനുണ്ട്.കരുതൽ നിരീക്ഷണത്തിനായി ഇവാനിയോസ് ഹോസ്റ്റലിൽ 61 പേരെ താമസിപ്പിച്ചിട്ടുണ്ട്.