തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരെ മുൻഗണനാക്രമത്തിൽ തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്രവിദേശകാര്യ മന്ത്രിക്ക് കത്തയച്ചു. രോഗം ബാധിച്ചവർക്ക് മതിയായ ചികിത്സ നൽകുന്നതിന് കേന്ദ്രം നയതന്ത്ര തലത്തിൽ ഇടപെടുകയും ഇന്ത്യൻ എംബസി നിരീക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കുകയും വേണം. തൊഴിൽ നഷ്ടപ്പെട്ടവർക്കും ശമ്പളമില്ലാത്ത അവധിയിൽ പോയവർക്കും അടിയന്തര സഹായം എത്തിക്കണം. ടൂറിസ്‌റ്റ് വിസയിലെത്തിയ കുടുങ്ങിയവരുടെ വിസ പുതുക്കി നൽകണം. മടങ്ങിയെത്തുന്നവർക്ക് പുനരധിവാസ പദ്ധതിയും ചെറിയ പലിശനിരക്കിൽ വായ്‌പയും ലഭ്യമാക്കമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.