തിരുവനന്തപുരം: പൗരന്മാരുടെ രഹസ്യവിവരങ്ങൾ വിവാദ പി.ആർ കമ്പനിയായ സ്‌പ്രിൻക്ളറിന് നേരിട്ട് കൈമറാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചത് പൊതുസമൂഹത്തിന്റെ ധാർമ്മിക വിജയമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്‌പ്രിൻക്ളർ കമ്പനിയും സർക്കാരും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടണം. ഈ കമ്പനിയെ ഡാറ്റാ ശേഖരണത്തിന് പിന്നാമ്പുറങ്ങളിലൂടെ വീണ്ടും അവരോധിക്കാനുള്ള ശ്രമം സർക്കാർ നടത്തിയാൽ അത് കൊടിയവഞ്ചനയാണെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു.