തിരുവനന്തപുരം:ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് മൊബൈൽ പോസ്റ്റ് ഓഫീസ് വഴി പണം പിൻവലിക്കാനുള്ള സേവനം 15ന് രാവിലെ 10.30ന് പൂവാ‌ർ എസ്.ഒ,11.45ന് കാഞ്ഞിരംകുളം, ഉച്ചയ്ക്ക് 1ന് നെല്ലിമൂട് ബി.ഒ,16ന് രാവിലെ 10.30ന് നരുവാമൂട് എസ്.ഒ,11.45ന് ഊരൂട്ടമ്പലം എസ്.ഒ,1ന് ബാലരാമപുരം എസ്.ഒ,17ന് ഒറ്റശേഖരമംഗലം എസ്.ഒ,11.45ന് കാട്ടാക്കട എസ്.ഒ,1ന് കൂവളശേരി എസ്.ഒ,18ന് രാവിലെ 10.30ന് കുടപ്പനകുന്ന് ബി.ഒ,11.45ന് വെള്ളറട എസ്.ഒ,1ന് പനച്ചമൂട് ബി.ഒ എന്നിവി‌ടങ്ങളിൽ ലഭ്യമാകും.