തിരുവനന്തപുരം: ബി.എസ്.എൻ.എൽ കണിയാപുരം സബ് ഡിവിഷന് കീഴിലുള്ളവർക്ക് ലാൻഡ്ഫോൺ അടക്കമുള്ള ബി.എസ്.എൻ.എൽ സേവനങ്ങളുടെ ബില്ല് അടയ്ക്കുന്നതിനായി നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കണിയാപുരം ടെലിഫോൺ എക്സ്ചേഞ്ചിൽ സൗകര്യമൊരുക്കി. ഇതിനായി ടോക്കൺ സംവിധാനം ഒരുക്കിയിട്ടുണ്ട്. സബ് ഡിവിഷന് കീഴിലുള്ള തോന്നയ്ക്കൽ, മുരുക്കുംപുഴ, പെരുമാതുറ, ചന്തവിള, പള്ളിപ്പുറം, മംഗലപുരം പ്രദേശങ്ങളിലല്ലാത്ത മറ്റുള്ളവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.