1

നെയ്യാറ്റിൻകര: പൊതു ടാപ്പിൽ നിന്നു വെള്ളം ശേഖരിച്ചു വീട്ടിലേക്ക് പോകുകയായിരുന്ന ഗൃഹനാഥൻ മരക്കൊമ്പ് തലയിൽ ഒടിഞ്ഞ് വീണ് മരിച്ചു. അമരവിള ചായ്ക്കോട്ടുകോണം കുശക്കുടിവിളാകത്ത് വലിയവിള വീട്ടിൽ സെബാസ്റ്റ്യൻ (60) ആണ് അപകടത്തിനിരയായത്. ഉടൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സൗകര്യമുണ്ടായിട്ടും പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്കയച്ചതിനെ ചൊല്ലി ആശുപത്രി അധികൃതരും ബന്ധുക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് ആശുപത്രി പരിസരത്ത് സംഘർഷത്തിനിടയാക്കി.ഭാര്യ: സുകുമാരി. മക്കൾ: ബെൻസാം, ബെനഡിക്ട്.