liqueur-

കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ ഇടയ്‌ക്കോട്ട് വീട്ടിൽ ചാരായം വാറ്റിയ രണ്ടുപേരെ പളുകൽ പൊലീസ് പിടികൂടി. തിരുത്തിക്കോണം സ്വദേശി ജോർജിന്റെ മകൻ ബധ്സിംഗ്(51), ഇടയ്‌ക്കോട് മേക്കടുത്തുവിള ജ്ഞാനദാസിന്റെ മകൻ വിജയകുമാർ (32) എന്നിവരാണ് അറസ്റ്റിലായത്. വിജയകുമാറിന്റെ വീടിന്റെ ടെറസിൽ വച്ചാണ് ചാരായം വാറ്രിയത്. ഇവരിൽനിന്ന് 35 ലിറ്റർ ചാരായം പിടികൂടി.