കോവളം:വിഴിഞ്ഞം കോട്ടപ്പുറം സെന്റമേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ നിരീക്ഷണ ക്യാമ്പിൽ ക്വാറന്റൈ്ൻ പൂർത്തിയാക്കിയ മത്സ്യത്തൊഴിലാളികൾ വീടുകളിലേക്ക് മടങ്ങി.ഇവർ താമസിച്ചിരുന്ന മുറികളും അണുവിമുക്തമാക്കി.ക്യാമ്പിൽ അവശേഷിച്ചിരുന്ന 20പേരും മടങ്ങിയെന്ന് വിഴിഞ്ഞം സോണൽ ഹെൽത്ത് ഇൻസ്‌പെക്ടർ ബി.പി.ബിജു അറിയിച്ചു.103 പേരാണ് ക്യാമ്പിലുണ്ടായിരുന്നത്.ആരോഗ്യവകുപ്പ് ഇവരെ പരിശോധിച്ച് രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പു വരുത്തിയശേഷമാണ് ഓരോ ഗ്രൂപ്പുകളാക്കി മടക്കിയയച്ചത്.ഫോർട്ട് അസി. കമ്മീഷണർ ആർ.പ്രതാപൻനായർ,കോസ്റ്റൽ സി.ഐ എച്ച്.അനിൽകുമാർ, എസ്.ഐമാരായ ഇ.ഷാനിബാസ്,ജയകുമാർ,കൗൺസിലർ ഡബ്ല്യു.ഷൈനി,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രജിത, രാജി,നീന എന്നിവരും ക്യാമ്പിലെത്തിയിരുന്നു.