ramesh-chennithala-

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ‌്പ്രിൻക്ളർ ശേഖരിക്കുന്നത് സംബന്ധിച്ച് ഐ.ടി സെക്രട്ടറിയെ മാറ്റിനിറുത്തിയുള്ള സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കരാർ സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയതോടെ ഇതിലെ ദുരൂഹത വർദ്ധിച്ചിരിക്കുകയാണ്. ഐ.ടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നിട്ടും ഐ.ടി വകുപ്പിനോട് ചോദിക്കൂ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിയുകയാണ്. ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ യു.എസ് കമ്പനി സർക്കാർ സംവിധാനം ഉപയോഗിച്ച് ശേഖരിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി നടിക്കുന്ന അജ്ഞത അത്ഭുതപ്പെടുത്തുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.