ambikananda-bharati

തിരുവനന്തപുരം: അഭേദാന്ത സന്യാസപരമ്പരയിലെ സ്വാമി അംബികാനന്ദ ഭാരതി (80) സമാധിയായി. പാൽക്കുളങ്ങരയിലെ സഹോദരിയുടെ വീട്ടിൽ ഞായറാഴ്ച രാത്രി 9.30നായിരുന്നു സമാധി. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ മാനദണ്ഡങ്ങൾ പാലിച്ച കോട്ടയ്കത്തെ അഭേദാശ്രമത്തിലെ പൂജകൾക്കും കർമ്മങ്ങൾക്കും ശേഷം നെയ്യാറ്റിൻകര ആറയൂരിലെ അഭേദാശ്രമപരിസരത്ത് ഇന്നലെ ഉച്ചയ്ക്ക് 11.30ന് സംസ്ക്കാരം നടത്തി.

കുഴിത്തുറ സ്വദേശിയായ മോഹനൻ ആണ് ബിരുദപഠനത്തിന് ശേഷം 1983 ൽ ഹരിദ്വാറിൽ വച്ച് അഭേദാന്തപരമ്പരയിലെ സന്യാസദീക്ഷ സ്വീകരിച്ചത്. പിന്നീട് ഏറെക്കാലം ഹരിദ്വാറിലായിരുന്നു. 1990 ൽ ഹരിദ്വാർ ആശ്രമാധിപതിയായി. 1997ലാണ് കേരളത്തിൽ തിരിച്ചെത്തിയത്.