തിരുവനന്തപുരം: പി.ജി മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലെ ആദ്യ അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ www.cee.kerala.gov.in വെബ്സൈറ്റിലൂടെ നൽകണമെന്ന് എൻട്രൻസ് കമ്മിഷണ‌ർ അറിയിച്ചു. വെബ്സൈറ്റിലെ ‘PG Medical2020 Candidate Portal’ / ‘PG Dental2020
Candidate Portal’ ലിങ്കിൽ അപേക്ഷാ നമ്പറും പാസ് വേർഡും നൽകി ഹോം പേജിൽ പ്രവേശിച്ച് ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. ഓപ്ഷൻ നൽകേണ്ട അവസാന തീയതി, കോളേജുകൾ, ഫീസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ- 0471 – 2525300