തിരുവനന്തപുരം: അത്യാവശ്യ കാര്യങ്ങൾക്കായുള്ള സേവനങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ഇളവുകളുടെ ഭാഗമായി ഇന്ന് (ചൊവ്വ) തുറക്കുന്ന കടകളും ജോലിക്ക് അനുമതി ലഭിച്ചവരും:

 പുസ്തക കടകൾ
 ദേശീയപാതയിൽ ട്രക്കുകളുടെ അറ്റകുറ്റപ്പണി നത്തുന്ന വർക്ക്‌ഷോപ്പുകൾ
വിത്ത്, വളം, കീടനാശിനി നിർമ്മാണ, വിതരണ സ്ഥാപനങ്ങൾ
ബീഡി തൊഴിലാളികൾക്ക് അസംസ്‌കൃത സാധനങ്ങൾ വാങ്ങുന്നതിനും തെറുത്ത ബീഡി നൽകുന്നതിനുമുള്ള കടകൾ
 ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ നിർമ്മാണ മേഖലയിലെ സ്ഥാപനങ്ങൾ
 കമ്പ്യൂട്ടർ സ്ഥാപനങ്ങൾ
 വെറ്റില കർഷകർക്ക് ചന്തകളിൽ ഉത്പന്നങ്ങൾ എത്തിക്കാൻ അനുമതി
 വ്യവസ്ഥാപിത സ്വർണപ്പണയ സ്ഥാപനങ്ങൾ
 കേൾവി ശക്തി വർധിപ്പിക്കുന്ന സാധനങ്ങൾ നൽകുന്ന കടകളും സ്ഥാപനങ്ങളും
 അഭിഭാഷക ഓഫീസുകൾ (നിയന്ത്രിത ജീവനക്കാർ)