തിരുവനന്തപുരം: വയനാട് മുള്ളങ്കൊല്ലിയിലെ മരച്ചീനി കർഷകനായ റോയ് ആന്റണി വിളവെടുപ്പിലൂടെ ലഭിച്ച രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ഒരു ലക്ഷം രൂപ സംഭാവന നൽകി. സർക്കാർ ജോലി ലഭിച്ച 195 കായികതാരങ്ങൾ ഒരു മാസത്തെ വേതനം സംഭാവന ചെയ്തു. അമൃതാനന്ദമയി മഠം മൂന്ന് കോടിയും സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ രണ്ട് കോടിയും നൽകി.