തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘനത്തിന് പിടിച്ചെടുത്തശേഷം വിട്ടുനൽകിയ വാഹനങ്ങൾ അതേ കു​റ്റത്തിന് വീണ്ടും പിടിയിലായാൽ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. വിട്ടുനൽകിയ വാഹനങ്ങൾ എല്ലാ നിയന്ത്റണങ്ങളും ലംഘിച്ചു ചിലർ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മുന്നറിയിപ്പ്.