കുളത്തൂർ: കഴിഞ്ഞ ഇലക്ഷനിൽ , ഇലക്ഷൻ കമ്മീഷന്റെ കണക്കനുസരിച്ച് ഏറ്റവും പ്രായം ചെന്നവോട്ടറായിരുന്ന കോലത്തുകരക്ഷേത്രത്തിന് സമീപം കേളവിളാകം വീട്ടിൽ പരേതരായ ചിറയിൻകീഴ് പുളിമൂട് വീട്ടിൽ കാളിഅമ്പിയുടെയും കുഞ്ഞമ്മയുടെയും മകൻ റ്റി.കെ. ജനാർദ്ദനൻ (105) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സുബ്രമണ്യൻ , സതിയമ്മാൾ ( റിട്ട.സി.ടി. ഒ, തമിഴ്നാട്), രാമചന്ദ്രൻ ,രവിദാസൻ , പാണ്ഡി, ഗണേശൻ, രാധാകൃഷ്ണൻ , പരേതയായ ശുഭ . മരുമക്കൾ: അംബിക, വീരപ്പൻ (റിട്ട. അണ്ടർ സെക്രട്ടറി, തമിഴ്നാട് ), ലൈല, പ്രസന്ന, അംബിക, ഷൈലജ, പരേതനായ രാജസുന്ദരം (റിട്ട. എം.വി.എം. ഒ., തമിഴ്നാട് ).