covid

തിരുവനന്തപുരം: ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട പുസ്തകങ്ങൾ, ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പാഠപുസ്തകങ്ങൾ, പ്രീപ്രൈമറി കുട്ടികൾക്കുള്ള പ്രവർത്തന കാർഡുകൾ, അദ്ധ്യാപകർക്കുള്ള കൈപുസ്തകങ്ങൾ, ഭിന്നശേഷി കുട്ടികളെ പരിപാലിക്കുന്നതിനുള്ള റഫറൻസ് പുസ്തകങ്ങൾ, ജീവിത നൈപുണ്യ വിദ്യാഭ്യാസത്തിനുള്ള പുസ്തകങ്ങൾ, അനുബന്ധ വായനക്കുള്ള റഫറൻസ് പുസ്തകങ്ങൾ, ഡി.എൽ.എഡ് പാഠ്യപദ്ധതി, അദ്ധ്യാപക വിദ്യാർത്ഥികൾക്കുള്ള പിന്തുണാ സഹായികൾ, വിവിധ ഗവേഷണ റിപ്പോർട്ടുകൾ എന്നിവ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ ലഭ്യമാക്കി. കുട്ടികൾക്കാവശ്യമുള്ള പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്ത് ഈ അവധിക്കാലം പ്രയോജനപ്പെടുത്താം. ഗതാഗത സംവിധാനം പുന:സ്ഥാപിക്കപ്പെട്ടാലുടൻ എല്ലാ പാഠപുസ്തകങ്ങളും സ്‌കൂളുകളിലെത്തിക്കുമെന്ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അറിയിച്ചു.