computer
photo

തിരുവനന്തപുരം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഐസൊലേഷനിലോ നിരീക്ഷണത്തിലോ ഉള്ളവരുടെ വിവരങ്ങൾ അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്പ്രിൻക്ളറിന് നൽകണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ തദ്ദേശവകുപ്പ് ഇന്നലെ വാക്കാൽ തിരുത്തൽ നിർദ്ദേശം നൽകി. വിവരങ്ങൾ അന്താരാഷ്ട്ര സ്വകാര്യ ഏജൻസിക്ക് കൈമാറുന്നുവെന്ന ആക്ഷേപം വന്നതിനെ തുടർന്നാണിത്. നേരിട്ട് സ്പ്രിൻക്ളറിന് നൽകാതെ സർക്കാർ വെബ്സൈറ്റിൽ നിന്ന് അയച്ചാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.

ഇനി മുതൽ വിവരങ്ങൾ housevisitkerala gov.in എന്ന വിലാസത്തിലേക്കയയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചു. മാർച്ച് 27ന് സർക്കാർ ഉത്തരവിൽ വിവരങ്ങൾ സ്പ്രിൻക്ളറിന് (http:kerala field-covid.spriklr.com) നൽകാനാണ് പറഞ്ഞിരുന്നത്.

അതേ സമയം പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഐ.ടി സെക്രട്ടറി ഇന്നലെ വിശദീകരണകുറിപ്പിറക്കി. ആരുടേയും വ്യക്തിപരമായ സ്വകാര്യ വിവരങ്ങൾ കൈമാറ്റപ്പെടുന്നില്ലെന്നും ഇതിനുള്ള സുരക്ഷാ സംവിധാനം കരാറിലുണ്ടെന്നും ആശങ്കവേണ്ടെന്നും കുറിപ്പിലുണ്ട്.