നെയ്യാ​റ്റിൻകര:ഡോ.ബി.ആർ.അംബേദ്ക്കറിൻ്റെ 129-ാം ജന്മദിനം ഭാരതീയ ദളിത് കോൺഗ്രസ് നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആർ.വി.രതീഷ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.ഭാരവാഹികളായ അഡ്വ.വിനോദ് സെൻ,നെയ്യാറ്റിൻകര അജിത്,ടി.വിജയകുമാർ, ഒ.പി.അശോകൻ,ജയരാജ്,വിനീത് കൃഷ്ണ,അരുൺസേവ്യർ,അക്ബർ,ഭരദ്വരാജ്,അശ്വൻ എന്നിവർ പങ്കെടുത്തു.

പട്ടിക ജാതി മോർച്ച നെയ്യാ​റ്റിൻകര മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ ജയന്തി ദിനം ആഘോഷിച്ചു.സംസ്ഥാന ജനറൽ സെക്റട്ടറി സ്വപ്‌നജിത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഷിബു,ജനറൽ സെക്റട്ടറി ഓലത്താന്നി ജിഷ്ണു, ആർ.രാജേഷ്,എം.ഷിബുരാജ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.