train-

ന്യൂഡൽഹി: അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി രാജ്യത്ത് ഒരിടത്തും പ്രത്യേക ട്രെയിനുകളില്ലെന്ന് റെയില്‍വെ. ജനസാധാരണ്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ സ്ഥിതി വിലയിരുത്തിയ ശേഷം ട്രെയിനുകള്‍ ഓടിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കാൻ പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിനുകൾ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ട്രെയിൻ അനുവദിക്കില്ലെന്ന് കേന്ദ്രം നേരത്തെ നിലപാട് അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് കേന്ദ്രസർക്കാർ നിലപാട് ശരിവച്ച് റെയിൽവേയും രംഗത്തെത്തിയിരിക്കുന്നത്.