bhasi

മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവും മലപ്പുറം മുൻ ഡി.സി.സി പ്രസിഡണ്ടുമായ യു.കെ.ഭാസി (75) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. താനൂർ സ്വദേശിയായ യു.കെ.ഭാസി മുൻ കെ.പി.സി.സി.ജനറൽ സെക്രട്ടറിയായിരുന്നു.
കെഎസ്‍യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാനവൈസ് പ്രസിഡന്‍റായി. 22 വർഷം മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്നു. 15 വർഷത്തോളം കെപിസിസി ജനറൽ സെക്രട്ടറിയുമായി. താനൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. താനൂർ സർവീസ് സഹകരണബാങ്കിന്‍റെ പ്രസിഡന്‍റുമായിരുന്നു.