കല്ലമ്പലം:കൊവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മടവൂർ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത് ലക്ഷം രൂപ കൈമാറി.ബാങ്കിലെ മുഴുവൻ ജീവനക്കാരുടേയും ഒരുമാസത്തെ ശമ്പളം, പ്രസിഡന്റിന്റെ ഒരുമാസ അലവൻസ്,ഭരണസമിതിയംഗങ്ങളുടെ ഒരുമാസത്തെ ബത്തയും ബാങ്കിന്റെ വിഹിതവും ചേർത്താണ് തുക നൽകിയത്.ഇരുപത് ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റും കേരള ധാതുവികസന കോർപ്പറേഷൻ ചെയർമാനുമായ അഡ്വ. മടവൂർ അനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.ബാങ്ക് സെക്രട്ടറി മുരളീധരൻ പിള്ള,കെ.സി.ഇ.യു എരിയാ സെക്രട്ടറി എ.എസ് സുനിൽകുമാർ,യൂണിറ്റ് സെക്രട്ടറി ടി.അനൂപ് എന്നിവർ പങ്കെടുത്തു.