കല്ലമ്പലം:നാവായിക്കുളത്തെ കർഷകർക്ക് കൊവിഡ് കാലത്ത് ഉത്പന്നങ്ങൾ വിൽക്കുന്നതിന് നാവായിക്കുളം ഗ്രാമപഞ്ചായത്ത് ഒരുക്കിയ കാർഷിക വിപണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.തമ്പി നിർവഹിച്ചു.പഞ്ചായത്ത്‌ അംഗം സിയാദ്,ബിനു,ശശികല, ആസിഫ്, നിസാം, അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ, നാവായിക്കുളം അഗ്രിക്കൾചർ ഓഫീസർ സുരേഷ്, അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഓഫീസേഴ്സായ ബിജു,പ്രശാന്ത്,ശ്യാം തുടങ്ങിയവർ പങ്കെടുത്തു.