തിരുവനന്തപുരം:കേരളത്തിൽ കൊവിഡ് തടയാൻ വ്യാപക പരിശോധനയ്‌ക്ക് അധികൃതർ ഒരുങ്ങുന്നു. പരിശോധനകൾക്കായി രണ്ടുലക്ഷം കിറ്റുകൾ സംസ്ഥാനത്തെത്തിക്കാൻ മെഡിക്കൽ സർവീസസ് കോർപറേഷൻ ഓർഡർ നൽകിയിട്ടുണ്ട്. ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നാണ് കിറ്റുകൾക്ക് മെഡിക്കൽ സർവീസസ് കോർപറേഷൻ ഓർഡർ നൽകിയിട്ടുള്ളത്.
രോഗ ലക്ഷണങ്ങളില്ലാത്തവർക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വ്യാപക പരിശോധന നടത്തണമെന്ന നിർദ്ദേശം ഉയർന്നത്. നിലവിലെ കണക്കനുസരിച്ച് പത്ത് ലക്ഷം പേരിൽ 450പേരെ മാത്രമാണ് കേരളം പരിശോധിക്കുന്നത്.
വൈറസ് സാന്നിധ്യം കണ്ടെത്താൻ റാപ്പിഡ് ആന്റിബോഡി പരിശോധനയാണ് ആവശ്യം. എന്നാൽ കിറ്റുകൾ കിട്ടാത്തതാണ് പരിശോധനകൾക്ക് തടസമാണ്.