ഹൈദരാബാദ്: ഇരട്ട ഗർഭപാത്രമുള്ള സ്ത്രീയിൽ നിന്ന് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഹൈദരാബാദിലൈ എപി പ്രകാശം ജില്ലയിലെ കരിംനഗറിൽ 19 കാരിയാണ് മെഡിക്കൽ സയൻസിനെപാേലും അമ്പരപ്പിച്ച രീതിയിൽ ഇരട്ട ഗർഭപാത്രവുമായി ഗർഭം ധരിച്ചത്. രണ്ട് ഗർഭപാത്രത്തിൽ ഒന്നിലായിരുന്നു കുഞ്ഞ് വളർന്നത്.
ഗർഭസ്ഥ ശിശുവിനെ വഹിക്കുന്ന ഗർഭപാത്രം മറ്റേ ഗർഭപാത്രത്തിലുണ്ടാക്കിയ സമ്മർദ്ദം മൂലം യുവതിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി. തുടർന്ന് യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്താൻ രണ്ട് ലക്ഷം രൂപ ആശുപത്രി ആവശ്യപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവതിയുടെ കുടുംബത്തിന് ഈ തുക നൽകാൻ കഴിവില്ലായിരുന്നു.
ഇക്കാര്യം ആരോഗ്യമന്ത്രി ഈതാല രാജേന്ദറിന്റെ ശ്രദ്ധയിൽപെട്ടു. മന്ത്രി ഹുസുരാബാദ് ആശുപത്രിയിലെ ഡോക്ടർമാരോട് യുവതിയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്താൻ നിർദ്ദേശം നൽകി. അങ്ങനെ ഞായറാഴ്ച നടത്തിയ നീണ്ട ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.