tr

അബുദാബി: കൊവിഡ് പടരുന്ന സാഹചര്യത്തിൽ യു.എ.ഇയിൽ തൊഴിലാളികളെ എമിറേറ്റുകൾക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. നിർമാണ മേഖലയിലെ തൊഴിലാളികളെ ഉദ്ദേശിച്ചാണ് നടപടി. അബുദാബി എമിറേറ്റാണ് മറ്റു എമിറേറ്റുകളലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിനും മറ്റ് എമിറേറ്റുകളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനും ആദ്യം വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് ദുബായ് നഗരസഭയും വിലക്ക് പ്രഖ്യാപിച്ചു.

മറ്റ് എമിറേറ്റുകളിൽ താമസിക്കുന്ന തൊഴിലാളികളെ ദുബായിലേക്ക് കൊണ്ടുവരരുതെന്ന് കോൺട്രാക്ടിംഗ് കമ്പനികൾക്ക് നൽകിയ സർക്കുലറിൽ നഗരസഭ അറിയിച്ചു. ദുബായ് എമിറേറ്റുകളിലെ തൊഴിലാളികളെ എമിറേറ്റിന് പുറത്തെ ജോലികൾക്കായി കൊണ്ടുപോകാനും പാടില്ല.