covid-death-meghalaya

ഷിംലോംഗ്: കൊവിഡ് കടന്നു ചെല്ലാതിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ മേഘാലയും പേടിയിലായി. ഇവിടെ മരിച്ചത് ഡോക്ടറാണ്. ആദ്യം രോഗം കാണപ്പെട്ടയാൾ തന്നെ മരണപ്പെട്ടു. അതും രോഗികളെ പരിശോധിച്ചുകൊണ്ടിരുന്ന അറിയപ്പെടുന്ന ഡോക്ടർ. ഷില്ലോംഗിലെ രണ്ട് ബദനി ആശുപത്രികളുടെയും സ്ഥാപകൻ. എല്ലാ അസുഖത്തിനും രോഗികൾ ചികിത്സ തേടിയിരുന്ന ഡോക്ടർ. അദ്ദേഹത്തിനെയാണ് കൊവിഡ് കീഴടക്കിയത്.

അതുവരെ മേഘാലയിലെ ഷില്ലോംഗിൽ കൊവിഡ് ബാധയില്ലാതിരിക്കുകയായിരുന്നു. ഇതോടെ ഈ ആശുപത്രികളിൽ ചികിത്സ തേടിയ മുഴുവൻ പേരും ക്വാറൻൈറയിനിലായി. ആശുപത്രി അടച്ചു. സർക്കാർ കർഫ്യൂ ശക്തമാക്കി. ഇടയ്ക്ക് നൽകിയിരുന്ന ഇളവുകളെല്ലാം സർക്കാർ പിൻവലിച്ചു. ജനങ്ങളെല്ലാം വീടുകളിൽ ഒതുങ്ങിക്കൂടുകയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സിക്കിം മാത്രമാണ് കൊവിഡ് ബാധിക്കാത്ത ഏകസംസ്ഥാനം.

ടി.