ലണ്ടൻ: കൊവിഡ് 19 ഇടയ്ക്കിടെ തിരിച്ചു വരാന്‍ സാധ്യതയുള്ളതിനാല്‍ 2022വരെ സാമൂഹിക അകലം പാലിക്കുന്ന നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് ശാസ്ത്രജ്ഞര്‍. ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത്തരമൊരു നിഗമനമുള്ളത്.ഒറ്റത്തവണത്തെ ലോക്ക്ഡൗണ്‍ കൊണ്ട് രോഗത്തെ തളയ്ക്കാനാവില്ലെന്നും രണ്ടാം വരവ് ആദ്യത്തേതിനേക്കാള്‍ ഭീതിതമായിരിക്കുമെന്നുമാണ് ലേഖനം മുന്നറിയിപ്പു നല്‍കുന്നത്.കൊറോണക്കെതിരായ വാക്‌സിന്റെയും കൃത്യമായ ചികിതസയുടെയും അഭാവമുണ്ടായാല്‍ 2025ല്‍ രോഗം തിരിച്ചുവരാമെന്ന പ്രവചനവുമുണ്ട്.
ചികിത്സകളും വാക്‌സിനും ഉണ്ടായിരുന്നെങ്കില്‍ ഇത്തരം സാമൂഹിക അകലം പാലിക്കുന്നതിന്റെ ആവശ്യകത ഉണ്ടാകുമായിരുന്നില്ല. പക്ഷെ ഇവയുടെയെല്ലാം അഭാവത്തില്‍ നിരീക്ഷണത്തിലിരിക്കുകയും സാമൂഹിക അകലം പാലിക്കുകയും 2022വരെ തുടരേണ്ടി വരും എന്ന് ഗവേഷകര്‍ പഠനത്തില്‍ വിലയിരുത്തുന്നു.
രോഗം ഒരുതവണ വന്നവര്‍ക്ക് അടുത്ത തവണ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണെന്ന് എറാസ്മസ് യൂണിവേഴ്‌സിറ്റി വൈറോളജി പ്രൊഫസര്‍ കൂപ്മാന്‍സ് പറയുന്നത്. വാക്‌സിനിലൂടെയും മറ്റും സ്ഥിരമായ പ്രതിരോധം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞാല്‍ ആദ്യത്തെ ഈ പൊട്ടിപ്പുറപ്പെടലോടു കൂടി അഞ്ചാറു വര്‍ഷത്തിനുള്ളില്‍ കോവിഡ് അപ്രത്യക്ഷമായേക്കാം. എന്നാല്‍ മനുഷ്യര്‍ ആര്‍ജ്ജിച്ചെടുക്കുന്ന പ്രതിരോധം തത്കാലത്തേക്ക് മാത്രമേ ആശ്വാസം നല്‍കൂവെന്നും ജേണൽ സയൻസിലെ ലേഖനം വ്യക്തമാക്കുന്നു.