ni

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊമേഴ്സ്യൽ റിയൽ എസ്‌റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന വി വർക്ക് എംപ്ലോയിസ് റിലേഷന്റെ ഡയറക്ടറായി ഇന്തോ അമേരിക്കൻ വനിത നിഷ വാസനെ നിയമിച്ചു. 6,00,000 ത്തിലധികം അംഗങ്ങളുള്ള 15,000 ജീവനക്കാർ ജോലി ചെയ്യുന്ന വി വർക്കിൽ ജീവനക്കാരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ് നിഷ നേതൃത്വം നൽകുക.

എം റോയ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ നിഷ യകോൺ ലാ സ്‌കൂളിൽ നിന്നും നിയമ ബിരുദവും നേടി. വാൾട്ട് ഡിസ്നി കമ്പനി ഈസ്റ്റ് കോസ്റ്റ് ജീവനക്കാരുടെ റിലേഷൻസ് ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.