saudi

റിയാദ്: സൗദിയിൽ ഇന്ന് 435 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 5369 ആയി. രോഗം ബാധിച്ച് ഇന്ന് 8 പേർകൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 73 ആയി 84 പേർകൂടി സുഖം പ്രാപിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 889 ആയി. കൂടുതൽ പേരിലേക്ക് രോഗം പകരാതിരിക്കാൻ ലേബർ ക്യാമ്പുകളിലും മറ്റു കഴിയുന്ന തൊഴിലാളികളെ ആയിരം കെട്ടിടങ്ങളിലെ അറുപതിനായിരം മുറികളിലേക്ക് മാറ്റിപാർപ്പിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നതായി സൗദി മുനിസിപ്പൽ ബലദിയ്യ മന്ത്രാലയം അറിയിച്ചു.

തൊഴിലാളികളെ മാറ്റി പാർപ്പിക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. അതാത് മേഖലകളിൽ പ്രതേകം നിയമിതമായ സമിതികളുടെ നേതൃത്വത്തിലാണ് മാറ്റി പാർപ്പിക്കുന്നത്. കൊവിഡ് പടരാതിരിക്കാനുള്ള എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ടുള്ളതാണ് പുതിയ താമസ കേന്ദ്രങ്ങൾ.

നിലവിലുള്ള താമസ സ്ഥലങ്ങളെ കുറിച്ചുള്ള പരാതികളും മറ്റും 940 എന്ന നമ്പരിൽ അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

.