പാറശാല: വീട്ടുവളപ്പിൽ ചാരായം വാറ്റിയ സഹോദരങ്ങളെ എക്സൈസ് പിടികൂടി. ഡാലുംമുഖം നെട്ട പൊങ്ങ് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന മണിയൻ (61) ,സഹോദരൻ അളകപ്പൻ (58), എന്നിവരാണ് അമരവിള എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ചാരായം വാറ്റുന്നതിനായി മൂന്ന് ദിവസം മുമ്പ് മണിയൻ തമിഴ്നാട് ഭാഗത്തു നിന്നും 20 കിലോ ശർക്കരയും ഈസ്റ്റും വാങ്ങിയ വിവരത്തെ തുടർന്ന് നടത്തിയ നിരിക്ഷണത്തിലാണ് ഇയാളും സഹോദരനും പിടിയിലായത്. ഇന്നലെ രാത്രി വീട്ടുവളപ്പിലെ ഷെഡിൽ ചാരായം വാറ്റിക്കൊണ്ടിരിക്കെ പിടിയിലാവുകയായിരുന്നു.ഇവരുടെ പക്കൽ നിന്നും 6 ലിറ്റർ ചാരായവും,90 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. സി..ഐ സി.ആർ.അജീഷിന്റെ നേതൃത്വത്തിൽ അസി: ഇൻസ്പെക്ടർ ജി.രാജൻ, സിവിൽ എക്സൈസ് ഓഫിസർമാരായ വിജേഷ്, അനിഷ്, ലാൽ കൃഷ്ണ, രമേശ്കുമാർ, അനിഷ്.എസ്.എസ്., ജിജിൻ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്