വിതുര:വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന ഒരു വയറൂട്ടാം,ഒരു വിശപ്പ കറ്റാം എന്ന പദ്ധതിയുടെ ഭാഗമായി ആദിവാസി മേഖലകളിൽ പച്ചക്കറികിറ്റുകളും,വിതുര തേജസ്‌ വൃദ്ധസദനത്തിൽ വിഷു സദ്യയും നൽകി.വിതുര സി.ഐ.എസ്.ശ്രീജിത്ത്‌,എസ്.ഐ.സുധീഷ്,പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ, പ്രിൻസിപ്പൽമാരായ ഡോ.ഷീജ,മറിയാമ്മചാക്കോ,ഹെഡ്മിസ്ട്രസ് ജ്യോതിഷ്ജലൻ,കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ കെ.അൻവർ എന്നിവർ നേതൃത്വം നൽകി.