കാട്ടാക്കട: കാട്ടാക്കട റെയിഞ്ച് എക്സൈസ് ഇൻസ്പക്ടർ ബി.ആർ, സുരൂപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരാൾ പിടിയിലായി. കണ്ടല കരിങ്ങൽ സെവന്ത്ഡേ ചർച്ചിന് സമീപത്തു നിന്ന് 3 ലിറ്റർ ചാരായവുമായി പൊടിയൻ എന്ന അജീഷിനെയാണ് പിടികൂടിയത്. മാറനല്ലൂരിനു സമീപം ചീനിവിള എന്നസ്ഥലത്ത് വീട്ടിൽ വച്ച് ചാരായം വാറ്റിക്കൊണ്ടിരുന്ന സുനിൽ കുമാർ എന്ന സുചീന്ദ്ര കുമാറിന്റെ പേർക്ക് അബ്ക്കാരിക്കേസെടുത്തു. ഇവിടെ നിന്ന് ചാരായവും 38 ലിറ്റർ കോടയും, വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ വി.ജി. സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ലോറൻസ്, കെ. പ്രശാന്ത്, സി.ഇ.ഒ.മാരായ രാജീവ്, ഹർഷകുമാർ, റെജി, അബ്ദുൾ നിയാസി, ഷിന്റോ, ഡ്രൈവർ സുനിൽ പോൾ ജയിൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. വ്യാജ ചാരായ വാറ്റ്, എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ 0471 2292 443, 9400069418 എന്നീ നമ്പരുകളിൽ അറിയിക്കണം.