കുവൈറ്റ്: രണ്ട് മാസത്തിനുള്ളിൽ കുവൈറ്റിൽ 2 ലക്ഷം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്
രാജ്യത്തെ 40,000ത്തോളം കമ്പനികൾ കൊവിഡ് മൂലം ദുരിതത്തിലാണ്. കുവൈറ്റിൽ നിരവധി കമ്പനികളിൽ നിന്നും പ്രവാസി തൊഴിലാളികളെയും ബിദുനികളെയും പിരിച്ചു വിട്ടിട്ടുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് ഫണ്ടമെന്റൽ അസോസിയേഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ശമ്പളമില്ലാതെ തൊഴിലാളികളെക്കൊണ്ട് നിർബന്ധിച്ച് അവധിയെടുപ്പിക്കുകയും ചില തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നടപടികൾ തൊഴിലാളികളുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും കടുത്ത സാമൂഹിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും അതിന്റെ തീവ്രത വർദ്ധിക്കുകയാണെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.