നെടുമങ്ങാട് :കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് പറണ്ടോട് കോളനിയിൽ 30 നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു.അരി,ഗോതമ്പ് മാവ്, പച്ചക്കറി,പഴവർഗങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണം നടത്തിയത്.സി.ദിവാകരൻ എം.എൽ.എ,നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ എന്നിവർ ചേർന്ന് ആദ്യകിറ്റ് വിതരണം ചെയ്തു,നഗരസഭ കൗൺസിലർമാരായ ഗീതകുമാരി, സി.സാബു,ഡിവൈ.എസ്.പി സ്റ്റുവർട്ട് കിലർ,പൊലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാർ,അസോ.ജില്ല സെക്രട്ടറി എസ്.പി ഷിബു,ഷാജി കുമാർ,അനിൽ,സജു എന്നിവർ നേതൃത്വം നൽകി.