മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയിൽ അഞ്ചു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തെ വൈറസ് ബാധിതരുടെ എണ്ണം 60 ആയി. കൊവിഡ് മൂലം 7 പേരാണ് ധാരാവിയിൽ മരിച്ചത്.
ധാരാവിയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതർ കാണുന്നത്. ധാരാവിയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫാർമസി ഒഴികെയുള്ള മറ്റെല്ലാ കടകളും അടച്ചിട്ടിരിക്കുകയാണ്. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2500 കവിഞ്ഞു. 2687 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചത്.